കണ്ണൂരിൽ റ​ബ​ർ‌ തോ​ട്ട​ത്തി​ൽ പി​വി​സി പൈ​പ്പി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ വ​ടി​വാ​ളു​ക​ൾ

ന​ടു​വി​ൽ(കണ്ണൂർ): പോ​ത്തു​കു​ണ്ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽനി​ന്ന് ര​ണ്ട് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി. പി​വി​സി പൈ​പ്പി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വ​ടി​വാ​ളു​ക​ൾ.

തോ​ട്ട​ത്തി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ടി​വാ​ളു​ക​ൾ ഒ​ളി​പ്പി​ച്ചുവ​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ടി​യാ​ന്മല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ എ​ൻ. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം വ​ടി​വാ​ളു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​ച്ചി​രു​ന്ന​വ​ർ റ​ബ​ർ​തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റ​ബ​ർ തോ​ട്ടം. ആ​യു​ധം ഒ​ളി​പ്പി​ച്ച​വ​രെക്കുറി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment