കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. ഒഴിവായത് വൻ ദുരന്തം. ഇന്നുരാവിലെ 9.15 ഓടെയായിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമിന് ഇടയിലുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഇതോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോകുന്ന ട്രെയിനടക്കം നിർത്തിയിട്ടു. വൈദ്യുതി ലൈനുകൾ പൊട്ടി വീണതിനെ തുടർന്ന് കണ്ണൂരിൽ എത്തേണ്ട ട്രെയിനുകൾ സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. വീണ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം
