കണ്ണൂർ: സ്കൂൾ വിദ്യാർഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. കണ്ണൂർ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമമനുസരിച്ച് വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്വർണമാലയടക്കം അറസ്റ്റിലായ കുട്ടി കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന.
അറസ്റ്റ് രേഖപ്പെടുത്തിയ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ, പോലീസ് അന്വേഷണം തുടരുകയാണ്.
സ്കൂൾ വിദ്യാർഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പ്ലസ്ടു വിദ്യാർഥി പിടിയിൽ
