കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ കാൽ തെന്നി റോഡിലേക്ക് വീണ വഴിയാത്രക്കാരന് മേൽ കയറിയിറങ്ങിയ രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍.
ആറളം സ്വദേശിയുടെ ഓട്ടോയും അഞ്ചരക്കണ്ടി സ്വദേശിയുടെ കാറുമാണ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ക്യാമറകളുടെ സഹായത്തോടെ വാഹനങ്ങളെ തിരിച്ചറിഞ്ഞുവെന്ന് ഇരിട്ടി പോലീസ് വ്യക്തമാക്കി.
ബുധനാഴ്ചയാണ് ഇരിട്ടി – മട്ടന്നൂർ റോഡിൽവച്ച് ഇടുക്കി വാളറ സ്വദേശിയായ ഗോപാലൻ വാഹനം ശരീരത്തിൽ കയറിയിറങ്ങി മരിച്ചത്.
ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലൻ പെട്ടെന്ന് കാൽ തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ വാഹനം ഇയാളെ ഇടിച്ചിട്ടു നിർത്താതെ പോയി.
പിറകെ എത്തിയ മറ്റൊരു വാഹനവും ദേഹത്ത് കൂടെ കയറി ഇറങ്ങി. ഈ സമയത്ത് ഇതുവഴി മറ്റ് ഇരുചക്ര വാഹനങ്ങൾ എത്തിയെങ്കിലും ആരും വാഹനം നിർത്തിയില്ല.
പിന്നീട് വന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപാലൻ വെള്ളിയാഴ്ചയാണ് മരിച്ചത്.