ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

ക​ണ്ണൂ​ർ: പാ​നൂ​ർ വ​ട​ക്കേ പൊ​യി​ലൂ​ർ കു​രു​ട​ൻ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​ന ഇ​ട​ഞ്ഞു. ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ഴു​ന്ന​ള്ള​ത്തി​നി​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന പൂ​ജാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 നാ​ണ് സം​ഭ​വം. ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന പൂ​ജാ​രി ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പെ​ട്ടു. ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ധാ​രാ​ളം ഭ​ക്ത​ർ എ​ത്തി​യി​രു​ന്നു. എ​ഴു​ന്ന​ള്ള​ത്തി​നി​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. ഇ​ട​ഞ്ഞ കൊ​മ്പ​ന്‍റെ പു​റ​ത്തു​ണ്ടാ​യി​രു​ന്ന ക്ഷേ​ത്ര പൂ​ജാ​രി മ​ര​ത്തി​ൽ തൂ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ നോ​ക്കി പ​ക്ഷേ താ​ഴേ​ക്ക് വീ​ണു. തു​ട​ർ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ന പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

മൂ​ന്ന് ആ​ന​ക​ളാ​ണ് എ​ഴു​ന്ന​ള്ള​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു ആ​ന, ഇ​ട​ഞ്ഞ ആ​ന​യെ ആ​ക്ര​മി​ച്ച​താ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്ക​മി​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ് എ​ത്തി ആ​ന​യെ ത​ള​ച്ച ശേ​ഷം വേ​ങ്ങേ​രി​യി​ലെ ആ​ന​ത്ത​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment