മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിക്കാൻ ഒരു മാസം ബാക്കി നിൽക്കെ വിമാനത്താവളത്തിന്റെ സുരക്ഷാ അടുത്ത മാസം ഒന്നു മുതൽ സിഐഎസ്എഫ് ഏറ്റെടുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്.
ആദ്യഘട്ടത്തിൽ 50 പേരാണ് വിമാനത്താവളത്തിലെത്തുക. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. നിയമന നടപടികള്‍ പൂര്‍ത്തിയായതിനാലാണ് ഓക്ടോബർ ഒന്നിനെത്തുന്നത്.
സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തിൽ ഏയർപോർട്ട് പോലീസ് സ്റ്റേഷനും ഒക്ടോബർ രണ്ടിനു പ്രവർത്തനം ആരംഭിക്കും. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിനു സമീപത്തുള്ള നിർമാണ കമ്പനി ഉപയോഗിച്ച കെട്ടിടമാണ് പോലീസ് സ്റ്റേഷനായി ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക.