മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എമർജൻസി റോഡിന്റെ നിർമാണം പൂർത്തിയായി. കീഴല്ലൂർ പഞ്ചായത്തിലെ മട്ടന്നൂർ – അഞ്ചരക്കണ്ടി റോഡിൽ കാരയിലാണ് എമർജൻസി റോഡ് നിർമിച്ചിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന കവാടമായ കല്ലേരിക്കരയിൽ നിന്നു നാലുവരി പാത നിർമിച്ചതിനു പുറമെയാണ് കാരയിൽ രണ്ടുവരി പാത പൂർത്തിയാക്കിയത്.
പ്രധാന റോഡിൽ തടസങ്ങളും മറ്റുമുണ്ടായാൽ വാഹനങ്ങൾ പുറത്തേക്കും അകത്തേക്കും പ്രവേശിപ്പിക്കുന്നതിനാണ് എമർജൻസി റോഡ് പണിതത്. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പദ്ധതി പ്രദേശത്തെ മുഴുവൻ റോഡുകളുടെയും പ്രവൃത്തി പൂർത്തീകരിക്കാൻ കിയാൽ കരാർ ഏറ്റെടുത്തവർക്ക് നിർദ്ദേശം നൽകിയിരുന്നു.