മാള: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കളെ പോക്സോ നിയമപ്രകാരം മാള പോലീസ് അറസ്റ്റുചെയ്തു. പറവൂർ കുളത്തിപറന്പിൽ അനന്തു (25), വടമ ഇഞ്ചിപുല്ല്പറന്പിൽ ശരത് (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറരയോടെ മാള സ്വകാര്യ സ്റ്റാൻഡിന്റെ പരിസരത്തുനിന്നും പെണ്‍കുട്ടിയെ ശരത്തിന്റെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
ഓട്ടോയിൽവച്ചും പിന്നീട് മാള പള്ളിപ്പുറത്തെ ആളൊഴിഞ്ഞ പറന്പിൽവച്ചും പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.