പയ്യന്നൂര്‍: കാറമേല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികളുടെ വീടിനും സ്ഥാപനത്തിലും അക്രമുണ്ടായതിന് പിന്നാലെ സിആര്‍പിഎഫ് ജവാന്റെ കാറിനും തട്ടുകടയ്ക്കും നേരേയും അക്രമം.
പെരുങ്കളിയാട്ട സംഘാടക സമിതി കണ്‍വീനറും ഓട്ടോ തൊഴിലാളി യൂണിയന് സിഐടിയു ഡിവിഷന് കമ്മിറ്റി ഭാരവാഹിയുമായ വെള്ളൂരിലെ പിവി.പത്മനാഭന്റെ മകന് സിആര്‍പി ജവാന് അഭിജിത്തിന്റെ കാറിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമം നടന്നത്.
പെരുങ്കളിയാട്ടത്തില്‍ പങ്കെടുക്കുന്നതിനായി അവധിക്ക് വന്ന അഭിജിത്ത് ദുബായിലേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കുന്നതിനായി പോയശേഷം രാത്രി പന്ത്രണ്ടോടെയാണ് കാറില്‍ തിരിച്ചെത്തിയത്.ഇന്ന് രാവിലെയാണ് കാറിന്റെ നാല് ടയറുകളും കുത്തിക്കീറി നശിപ്പിച്ചതായി കണ്ടെത്തിയത്.
വെള്ളൂർ ജനതാപാൽ സൊസൈറ്റിക്കു സമീപം തട്ടുകട നടത്തുന്ന എം.അബുവിന്റെ തട്ടുകട തകർത്ത അക്രമിസംഘം കടയിലെ സാധനങ്ങൾ എടുത്തുകൊണ്ടുപോയി.