കണ്ണൂർ: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ രാത്രി ഒൻപതുവരെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ.
ഇനിയൊരറിയിപ്പുവരെയാണ് അനുമതി. കണ്ടെയ്ൻമെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുന്നതാണ്. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ജിംനേ
ഷ്യം, ഫിറ്റ്നസ് സെന്ററുകള്‍ എന്നിവ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കോവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഇന്നു മുതല്‍ തുറന്നുപ്രവര്ത്തിപ്പിക്കാവുന്നതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.