വളപട്ടണം:ഒരുദിവസം ഒരുനന്മനാടിന് ചെയ്യുന്നവർ വളരെ വിരളമാണ്.അങ്ങനെ ഓരൊ മനുഷ്യനും വിചാരിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ നമ്മുടെ നാട് സ്വർഗമാക്കാമെന്ന് വളപട്ടത്തെ ലോറി ഉടമ കെ.സി.സലീം നാടിന് കാണിച്ചു കൊടുത്തു.
ദേശീയപാതയിൽ വളപട്ടണം കെ.സി പെട്രൊൾ പമ്പിന്റെ അടുത്തുള്ള വലിയ കുഴിയാണ് സ്കൂട്ടർ യാത്രക്കാർ വീഴാതിരിക്കാൻ താല്‍ക്കലികമായി സാൻറ് ജല്ലി പൊടി ഇട്ട് അടച്ചത്. വളപട്ടണത്തെ പൊതുപ്രവർത്തകനും കെ.സി.സലീമാണ് ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ ഇന്നലെ കുഴി അടച്ചത്.
നിരവധി സ്ക്കൂട്ടർ യാത്രക്കാർ കുഴിയിൽ വിഴുകയും ഭാഗ്യം കൊണ്ട് പരിക്ക് ഏല്ക്കാതെ രക്ഷപ്പെടുകയും നിർഭാഗ്യം കൊണ്ട് പരിക്ക് പറ്റുകയും ചെയ്തവർ ഉണ്ട് എന്ന് സലീംപറയുന്നു.
ഇതു പോലെ യുവാക്കളും രാഷ്ട്രിയ പൊതുപ്രവർത്തകരും അവരുടെ സ്ഥലത്തുള്ള റോഡിലെ കുഴികൾ മറ്റുള്ളവരെ കാത്ത് നില്‍ക്കാതെ തല്ക്കാലം അടച്ചാൽ നമ്മളെ കൊണ്ട് മറ്റുള്ളവർക്ക് കിട്ടുന്ന വലിയ പുണ്യമാണന്ന് സലിം ഓർമപ്പെടുത്തുന്നു.