കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനന് നേരെ മർദ്ദനം. കണ്ണൂർ ദസറ ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം.
ഗാനമേളക്കിടെ കാണികളിൽ ഒരാൾ വേദിയിൽ കയറി നൃത്തം ചെയ്യാൻ തുടങ്ങി. ഇയാളെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് മേയർക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രകോപിതനായ യുവാവ് മേയറെ പിടിച്ചു തള്ളി.
സംഭവത്തിൽ കണ്ണൂർ പോലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.