പയ്യന്നൂര്‍:നേവിയിലെ കാന്റീൻ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിവിലയിന്‍ ജീവനക്കാരനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കെ.ടി.ദീപേഷിനും കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 24ന് രാത്രി ഒമ്പതോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഒഴിവു സമയങ്ങളില്‍ ക്വാര്‍ട്ടേഴ്സില്‍ തുന്നല്‍പണി ചെയ്തിരുന്ന യുവതിയെ വസ്ത്രം തുന്നുവാനുണ്ടെന്ന് പറഞ്ഞ് സമീപിച്ച ദീപേഷിന്റെ നേതൃത്വത്തിലെത്തിയവര്ക്കെതിരെയാണ് പരാതി.
ദീപേഷ് കയറിപ്പിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.ഈ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.