മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് വൻ വിജയം നേടി മുന്നേറുന്നു. 50 കോടിയിലധികമാണ് ചിത്രം നേടിയത്. കുറഞ്ഞ സ്കീനിൽ മാത്രമായിരുന്നു സിനിമയുടെ റിലീസ്.
എന്നാൽ ഇപ്പോൾ കേരളത്തിനു പുറത്തും നൂറിലധികം തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്ന കാര്യം മെഗാ സ്റ്റാർ അറിയിച്ചു.
കണ്ണൂര്‍ സ്ക്വാഡ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ പട്ടികയും മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.
സംവിധായകൻ റോബി വര്‍ഗീസ് രാജിന്റെ കന്നി അരങ്ങേറ്റമാണ് കണ്ണൂർ സ്വാഡ്. മുഹമ്മദ് ഷാഫിയുടെയും നടൻ റോണി ഡേവിഡ് രാജിന്റെയും തിരക്കഥയിൽ പിറന്നത് വിസ്മയമായിരുന്നു.
കണ്ണൂര്‍ സ്ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ്. വിജയരാഘവൻ, കിഷോർ കുമാർ, അസീസ് നെടുമങ്ങാട്, ,ശബരീഷ് വർമ, അർജുൻ രാധാകൃഷ്ണൻ, റോണി ഡേവിഡ്, മനോജ് കെ യു, ദീപക് പറമ്പോല്‍, ശ്രീകുമാർ,ഷെബിൻ ബെൻസൺ, ധ്രുവൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.