ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പാ​വ​കാ​ശം; കാ​ന്താ​ര സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വും പോലീസ് സ്‌​റ്റേ​ഷ​നി​ല്‍

കോ​ഴി​ക്കോ​ട്: കാ​ന്താ​ര സി​നി​മ​യു​ടെ ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പാ​വ​കാ​ശ കേ​സി​ല്‍ എ​തി​ര്‍​ക​ക്ഷി​ക​ളാ​യ സി​നി​മ​യു​ടെ സം​വി​ധാ​യ​ന്‍ ഋ​ഷ​ഭ് ഷെ​ട്ടി, നി​ര്‍​മ്മാ​താ​വ് വി​ജ​യ് കി​ര​ഗ​ന്ദൂ​ര്‍ എ​ന്നി​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ തു​ട​രു​ന്നു.

ഇ​ന്ന​ലെ ഇ​രു​വ​രും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. കേ​സി​ല്‍ ഉ​പാ​ധി​ക​ളോ​ടെ ഋ​ഷ​ഭ് ഷെ​ട്ടി​ക്കും വി​ജ​യ് കി​ര​ഗ​ന്ദൂ​രി​നും ഹൈ​ക്കോ​ട​തി നേ​ര​ത്തേ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ക്കാ​രാ​യ പൃ​ഥ്വി​രാ​ജ് ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് എ​തി​ര്‍ ക​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

കാ​ന്താ​ര സി​നി​മ​യി​ലെ ‘വ​രാ​ഹ​രൂ​പം’ എ​ന്ന ഗാ​ന​ത്തി​ന്‍റെ സം​ഗീ​തം തൈ​ക്കു​ടം ബ്രി​ഡ്ജ് മ്യൂ​സി​ക് ബാ​ന്‍റ് ചി​ട്ട​പ്പെ​ടു​ത്തി​യ ‘ന​വ​ര​സം’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പ​വ​കാ​ശം ലം​ഘി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ തൈ​ക്കു​ടം ബ്രി​ഡ്ജും ‘ന​വ​ര​സം’ ഗാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ള്ള മാ​തൃ​ഭൂ​മി​യും കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സി​ല്‍ കാ​ന്താ​ര സി​നി​മ​യു​ടെ നി​ര്‍​മാ​താ​വി​നും സം​വി​ധാ​യ​ക​നു​മെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.’

​വ​രാ​ഹ​രൂ​പം’ ഉ​ള്‍​പ്പെ​ട്ട ‘കാ​ന്താ​ര’ സി​നി​മ​യ്ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രിം​കോ​ട​തി നേ​ര​ത്തേ സ്റ്റേ ​ചെ​യ്തി​രു​ന്നു.

പ​ക​ര്‍​പ്പ​വ​കാ​ശ ലം​ഘ​ന കേ​സി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്കു​മ്പോ​ള്‍ ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ള്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സു​പ്രിം​കോ​ട​തി​യു​ടെ ന​ട​പ​ടി. ‘കെ​ജി​എ​ഫ്’ നി​ര്‍​മ്മാ​താ​ക്ക​ളാ​യ ഹൊം​ബാ​ളെ ഫി​ലിം​സ് നി​ര്‍​മി​ച്ച് സെ​പ്റ്റം​ബ​ര്‍ 30-ന് ​റി​ലീ​സ് ചെ​യ്യ​പ്പെ​ട്ട ചി​ത്രം വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു.

Related posts

Leave a Comment