ദുബായ്: നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി.അബൂബക്കർ മുസലിയാർ. അവരവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം എല്ലാ പാർട്ടിക്കാരും നടത്തും. ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ടുപിടിക്കും. ഇതിനു മുൻപും ഇതുണ്ടായിരുന്നതാണ്.
ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യം വെക്കുന്നത്. അതിൽ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി.
മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്ലിം സംവരണം കുറയുന്നുമെന്ന വിഷയം പഠിച്ചു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.