എരിവ് മാത്രമല്ല വിലയിലും കാന്താരിതന്നെ;  പ്രാണിശല്യം ഒഴിവാക്കാൻ കൃഷിയിടത്തിൽ നട്ടിരുന്ന കാന്താരിയുടെ വളർച്ചയിങ്ങനെ

മൂ​വാ​റ്റു​പു​ഴ: നാ​ട​ൻ മു​ള​കി​ന​മാ​യ കാ​ന്താ​രി​ക്കു വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റു​ന്നു. പ​ച്ച​ക്ക​റി​യ്ക്കൊ​പ്പം കാ​ന്താ​രി മു​ള​കി​ന്‍റെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. കി​ലോ​ഗ്രാ​മി​നു 630 മു​ത​ൽ 680 രൂ​പ വ​രെ​യാ​ണു കാ​ന്താ​രി​യു​ടെ വി​ല. ക​ഴി​ഞ്ഞ വ​ർ​ഷം 350-380 വ​രെ​യാ​യി​രു​ന്നു മു​ള​കി​നു വി​ല. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ലും മ​റ്റും മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ​ൻ തോ​തി​ൽ സ്ഥാ​നം പി​ടി​ച്ചി​രു​ന്ന കാ​ന്താ​രി നി​ല​വി​ൽ വി​ര​ള​മാ​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റി​ലും ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​താ​ണ് കാ​ന്താ​രി​യു​ടെ ല​ഭ്യ​ത കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. വി​ല വ​ർ​ധി​ച്ച​തോ​ടെ പ​ച്ച​ക്ക​റിയോ​ടൊ​പ്പം കാ​ന്താ​രി കൃ​ഷി​യാ​രം​ഭി​ച്ചെ​ങ്കി​ലും വേ​ന​ൽ രൂക്ഷമാ​യതോ​ടെ വി​ള​വ് കു​റ​ഞ്ഞു. മു​ൻ കാ​ല​ങ്ങ​ളി​ൽ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും മ​റ്റും ത​നി​യെ മു​ള​ച്ചു വ​ള​ർ​ന്നി​രു​ന്ന കാ​ന്താ​രി വി​ള​വി​ന്‍റെ കാ​ര്യ​ത്തി​ലും മു​ന്നി​ട്ടുനി​ന്നി​രു​ന്നു.

പ​റി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​യാ​സം മാ​റ്റി നി​ർ​ത്തി​യാ​ൽ ഉ​ത്പാ​ദ​ന ചെ​ല​വ് വ​ള​രെ കു​റ​വാ​ണ്. കാ​ന്താ​രി​ക്കു ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തോ​ടെ പ​ച്ച നി​റ​ത്തി​ലു​ള്ള സാ​ധാ​ര​ണ കാ​ന്താ​രി​ക്കു പ​ക​രം ആ​ധു​നി​ക രീ​തി​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വെ​ള്ള, റോ​സ്, വൈ​ല​റ്റ് നി​റ​ങ്ങ​ളി​ലും വി​വി​ധ ആ​കൃ​തി​യി​ലു​മു​ള്ള ഇ​ന​ങ്ങ​ൾ കൃ​ഷി തോ​ട്ട​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ചു. എ​ന്നാ​ൽ, രു​ചി​യി​ലും എ​രി​വി​ലും സാ​ധാ​ര​ണ കാ​ന്താ​രി​യെ വെ​ല്ലാ​ൻ ഇ​വ​യ്ക്കാ​യി​ല്ല.

നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ ഭ​ക്ഷ​ണശാ​ല​ക​ളി​ലേ​ക്കു മ​റു​നാ​ട​ൻ യാ​ത്ര​ക്കാ​രെ​യ​ട​ക്കം ആ​ക​ർ​ഷി​ക്കു​ന്ന മു​ഖ്യ​ഘ​ട​ക​മാ​യി തീ​ർ​ന്ന​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ന്താ​രി ത​ല​യെ​ടു​പ്പോ​ടെ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ടി​ൽ വ്യ​സാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന്താ​രിമു​ള​കു ചേ​ർ​ത്തു നി​ർ​മി​ക്കു​ന്ന വി​വി​ധ​യി​നം അ​ച്ചാ​റു​ക​ൾ​ക്കും മ​റ്റും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ക​യാ​ണ്.

വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്പോ​ൾ ചാ​ഴി​യ​ട​ക്ക​മു​ള്ള പ്രാ​ണിശ​ല്യം ഏ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​നാ​യാ​ണ് പ​ണ്ടു കാ​ല​ത്ത് കാ​ന്താ​രികൃ​ഷി ചെ​യ്തി​രു​ന്ന​ത്. കീ​ട​നാ​ശി​നി​ക​ളു​ടെ​യും മ​റ്റും ക​ട​ന്നുവ​ര​വോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ന്താ​രി​യു​ടെ സാ​ന്നി​ധ്യം കു​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts