കൊല്ലം: കന്യാകുമാരിയില്‍നിന്ന് പാലക്കാട് വഴി ദിബ്രുഗഢിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 57 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകളുണ്ട്.
ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു.ട്രെയിന്‍ നമ്പര്‍ 06103 കന്യാകുമാരി ദിബ്രുഗഢ് വീക്കലി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ മാര്‍ച്ച് ഒന്ന്, 15, 29 തീയതികളില്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5.25ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 08.50ന് ദിബ്രുഗഢില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരിച്ച് 06104 ദിബ്രുഗഢ് -കന്യാകുമാരി ട്രെയിന്‍ മാര്‍ച്ച് ആറ്, 20, ഏപ്രില്‍ മൂന്ന് തീയതികളിലാണ് യാത്ര ആരംഭിക്കുക. ബുധനാഴ്ച രാത്രി 7.55ന് ദിബ്രുഗഢില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 9.55ന് കന്യാകുമാരിയില്‍ എത്തും
റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനത്തിൽ മാറ്റം
കൊല്ലം: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ. സിംഗിൻ്റെ കേരളത്തിലെ സന്ദർശനവും എംപിമാരുമായുള്ള ചർച്ചയുടെ തീയതിയിലും നേരിയ മാറ്റം.
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ജനറൽ മാനേജർ പ്രത്യേക ഇൻസ്പക്ഷൻ ട്രെയിനിൽ നാളെ രാവിലെ ആറിന് പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ എത്തും. തുടർന്ന് എംപിമാരുടെ യോഗത്തിൽ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് മുന്നിന് അവിടുന്ന് തിരിക്കുന്ന അദ്ദേഹം പാലക്കാട് – എറണാകുളം റൂട്ടിൽ യാത്രയ്ക്കിടെ പരിശോധന നടത്തും. എറണാകുളം സ്റ്റേഷനിലെ പുതിയ വികസന പദ്ധതികൾ നേരിൽ കണ്ട ശേഷം അദ്ദേഹം രാത്രി പത്തിന് തിരുവനന്തപുരത്ത് എത്തും.
23 -ന് രാവിലെ പത്തിന് ഡിവിഷൻ പരിധിയിലെ എംപിമാരുമായി ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്തുനിന്ന് മടങ്ങുന്ന അദ്ദേഹം വർക്കല, കൊല്ലം സ്റ്റേഷനുകളിലെ വികസന നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കും. അതിനു ശേഷം ജനറൽ മാനേജർ ചെന്നൈയ്ക്ക് മടങ്ങും.