കൊല്ലം : കാപക്സ് ഫാക്ടറി മുറ്റങ്ങളെല്ലാം ഹരിതാഭയിലേക്ക് കടന്നു. ഓരോ ഫാക്ടറിയിലേയും അധികഭൂമിയില്‍ ജൈവകൃഷി വ്യാപനം ഉറപ്പാക്കിയാണ് മാനേജ്മെന്റിന്റെ വേറിട്ട പ്രവര്‍ത്തനം നടത്തുന്നത്. എല്ലായിടത്തുമായി 10 ഏക്കര്‍ ഭൂമിയാണുള്ളത്. പച്ചക്കറിയും കശുമാവ് നഴ്സറികളുമാണ് ഇവിടങ്ങളിലുള്ളത്.
ഫാക്ടറികളിലെ കൃഷിയുടെ ആദ്യ വിളവെടുപ്പ് കാപക്സ് ചെയര്മാന് പി.ആര്. വസന്തന് പെരുമ്പുഴയില്‍ നിര്‍വഹിച്ചു. ചീരയാണ് ഇവിടെ നട്ടിരുന്നത്. കാപക്സിന്റെ ഒഴിവുള്ള ഭൂമിയാകെ കൃഷിക്കായി വിനിയോഗിച്ച് തൊഴിലാളികളില്‍ കാര്‍ഷിക സംസ്കാരവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണസമിതി അംഗങ്ങളായ കെ. സുഭഗന്‍, ടി.സി. വിജയന്, കോതേത്ത് ഭാസുരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.