മുംബൈ: ഭിന്നതാല്‍പര്യ വിഷയത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയിൽനിന്ന് കപിൽ ദേവ് രാജിവച്ചു. മൂന്നംഗ ഉപദേശക സമിതിയുടെ തലവനായിരുന്നു അദ്ദേഹം. നേരത്തെ സമിതി അംഗങ്ങളിലൊരാളായ ശാന്ത രംഗസ്വാമി രാജിവച്ചിരുന്നു.
രാജിക്ക് കാരണം എന്താണെന്ന് കപിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ സമിതിയെ അദ്ദേഹം ഇ-മെയിലൂടെ തന്റെ തീരുമാനം അറിയിച്ചു. 2019 ജൂലൈ മാസത്തിലാണ് കപിലിനെ ഉപദേശക സമിതിയിൽ നിയമിക്കുന്നത്.
കപിൽദേവ്, അൻശുമാൻ ഗെയ്ക്വാദ്, ശാന്താരംഗസ്വാമി എന്നിവരുടെ മൂന്നംഗ സമിതിയാണ് രവി ശാസ്ത്രിയെ പരിശീലകനായി വീണ്ടും നിയമിച്ചത്. ഈ മൂന്നു പേർക്കും ഭിന്നതാത്പര്യ വിഷയത്തിൽ ബിസിസിഐ എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു.
സമിതിയംഗത്വത്തിനു പുറമെ ബിസിസിഐയിൽ മറ്റു സ്ഥാനങ്ങളും ഇവർ വഹിക്കുന്നെണ്ടെന്നായിരുന്നു പരാതി. സമിതിയംഗങ്ങൾ ഭിന്നതാത്പര്യ വിഷയത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ ഇവർ നടത്തിയ നിയമനങ്ങളും അസാധുവാകും.