മുംബൈ: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പ്രശംസകള്‍കൊണ്ടു മൂടുകയാണ് പ്രമുഖ ക്രിക്കറ്റര്‍ താരങ്ങള്‍. സമീപകാലത്തെ കോഹ്ലിയുടെ പ്രകടനങ്ങള്‍ ഏവരെയും അദ്ഭുതപ്പെടുത്തുമ്പോള്‍ അവസാനം പ്രശംസയുമായെത്തിയിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് തന്നെയാണ്.
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാന് വിരാട് കോഹ്ലിയാണെന്നാണ് കപിലിന്റെ പക്ഷം. സച്ചിന് തെണ്ടുല്‍ക്കറും വിവിയന്‍ റിച്ചാര്‍ഡ്സും ചേര്‍ന്നാല്‍ എങ്ങനെയിരിക്കും അതാണ് വിരാട് കോഹ്ലിയെന്നാണ് കപില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
കോഹ്ലിയുടെ ഫിറ്റ്നസ് ലെവല്‍ അദ്ഭുതപ്പെടുത്തുന്നതാണെന്ന് കപില്‍ കൂട്ടിച്ചേര്‍ത്തു. കോഹ്ലിയുടെ സാന്നിധ്യം ടീമുണ്ടാക്കുന്ന പ്രതിഫലനം അനുപമമാണ്. ബാറ്റിംഗിലെ കോഹ്ലിയുടെ സമീപനവും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമാണ്. ഒരു പന്ത് ബൗണ്ടറി കടത്തിയാലും അതില്‍ മതിമറക്കാതെ അടുത്ത പന്ത് എറിയൂ, കാണിച്ചുതരാം എന്ന ഭാവമാണ് കോഹ്ലിക്കുള്ളതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. സാങ്കേതികത്തികവാണ് കോഹ്ലിയെ വ്യത്യസ്തനാക്കുന്നത്.