മംഗലംഡാം: 12 കിലോ തൂക്കമുള്ള കപ്പകിഴങ്ങു്. കടപ്പാറ സെന്ററിനടുത്ത് നെടുമലയിൽ ജോസഫിന്റെ അടുക്കള തോട്ടത്തിലാണ് ഈ കപ്പ വിളഞ്ഞത്. ഇത്തരത്തിൽ വേറെയും മൂന്ന് കിഴങ്ങു് ഈ കപ്പ മൂടിലുണ്ടായിരുന്നെങ്കിലും അതെല്ലാം കാട്ടുപന്നി നശിപ്പിച്ചിരുന്നു. ശേഷിച്ച ഒരു കിഴങ്ങിനാണ് ഈ വലുപ്പകൂടുതൽ.ജോസഫ് എല്ലാ വർഷവും 25 മൂട് കപ്പ വീടിനോട് ചേർന്ന സ്ഥലത്ത് കൃഷി ചെയ്യും.
ഈ കപ്പ മതി വീട്ടിലുള്ളവർക്ക് ഏഴ് മാസത്തേക്ക് കഴിക്കാൻ .അത്രയേറെയാണ് ഇതിൽ നിന്നുള്ള വിളവ്. 28 വർഷം മുമ്പ് തൊടുപുഴ പള്ളിക്കാമുറിയിൽ നിന്നും കടപ്പാറക്ക് കുടിയേറിയപ്പോൾ ബാഗിൽ കരുതിയ രണ്ടു് കപ്പ തണ്ടിന്റെ പിൻ തലമുറക്കാരാണ് ഇപ്പോഴും ജോസഫിന്റെ കുടുംബത്തിനുള്ള കപ്പ വിളയിക്കുന്നത് .