കായംകുളം : വധശ്രമ കേസിൽ കാപ്പ ചുമത്തിയ പ്രതി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപ് ( ശങ്കര്‍23) കൃഷ്ണപുരം ആഞ്ഞി ലി മൂട്ടില് വടക്കതില്‍ വീട്ടില്‍ അനസ് ( 20) എന്നിവരെ യാണ് കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃ ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൃഷ്ണപുരം കാപ്പില്‍ മേക്ക് ഹെല്‍ത്ത് സെന്ററിന് സമീപം വെച്ച് കാപ്പില്‍ മേക്ക് എം. എന്‍. കോട്ടേ ജില് മുഹമ്മദ് നസൂമിനേയും സുഹൃത്ത് റാഫിദിനെയും തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് അനൂപ് എന്ന് സി ഐ പറഞ്ഞു.ഇയാളുടെ കൂട്ടാളിയാണ് അറസ്റ്റിലായ അനസ്.
കാപ്പാ നിയമപ്രകാരം നാടുകട ത്തിയിരുന്ന അനൂപ് കായംകുളം പോലീസ് സ്റ്റേഷന് പരി ധി യിലെ കുപ്രസിദ്ധ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമം ലംഘിച്ച് കായംകുളം പോലീസ് സ്റ്റേഷന് പരിധിയില്പ്രവേശിച്ച് കുറ്റകൃത്യങ്ങളി ലേര്‍പ്പെട്ടു വരി കയായി രുന്നു എന്നും സി ഐ പറഞ്ഞു .
സബ് ഇൻസ്പെക്ടർ ആനന്ദ് കൃഷ്ണന്, സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോന്, ലിമു, വിഷ്ണു, ബിജുരാജ്, ദീപക്, ജയപ്രസാദ്, ബാലരാജ് എന്നിവരും പ്രതികളെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു.