ഏറ്റുമാനൂർ: യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. വധശ്രമം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ വെട്ടിമുകൾ സ്വദേശി ജസ്റ്റിൻ സണ്ണി(21)യെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.
ഏറ്റുമാനൂർ, കുറവിലങ്ങാട് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെയുള്ള കേസുകളധികവും. കേസുകളിൽ വിചാരണ നേരിടുന്നതിനിടയിൽ വീണ്ടും കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇയാളെ പല തവണ താക്കീതു ചെയ്യുകയും ഉപദേശിക്കുകയും ചെയ്തിട്ടും കറ്റകൃത്യങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പോലീസ് അധികൃതർ പറഞ്ഞു.