കാഞ്ഞിരപ്പള്ളി: വളർന്നപ്പോൾ മകൻ അച്ഛനെ കണ്ട് പഠിച്ചത് അതോപോലെ നടപ്പാക്കി. ഇപ്പോൾ നാട്ടിലെ ശല്യക്കാരായി ഇരുവരും. ഒടുവിൽ പോലീസ് ഇടപെട്ടു. ജില്ലയിലെ സ്ഥിരം കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തി.
കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ കുന്നേല്‍ ഷിബു (52), ഇയാളുടെ മകന് അരുണ്‍ (24) എന്നിവരെയാണ് നാടുകടത്തിയത്. സ്ഥിരം കുറ്റവാളികളായ ഇവര്‍ക്കെതിരേ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇരുവരും കാഞ്ഞിരപ്പള്ളി, മണിമല സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളില്‍ പ്രതികളാണ്.
ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസം സൃഷ്ടിക്കുന്ന സ്ഥിരം കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നതെന്നും തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരേ കാപ്പ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.