ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ; കപ്പയ്‌ക്കു വി​ല കൂടുന്നു

മൂ​വാ​റ്റു​പു​ഴ: പ്ര​ഴ​യ​ത്തെ​ത്തു​ട​ർ​ന്നു മാ​ന്ദ്യ​ത്തി​ലാ​യ മ​ര​ച്ചീ​നി​യു​ടെ വി​ല കു​തി​ക്കു​ന്നു. 15-20 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്കു വി​പ​ണി​യി​ൽ​ ല​ഭി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ഒ​രു കി​ലോ മ​ര​ച്ചീ​നി ക​ട​യി​ൽ​നി​ന്ന് 30 രൂ​പ കൊ​ടു​ത്തു​വേ​ണം ഉ​പ​ഭോ​ക്താ​ക്ക​ൾ വാ​ങ്ങ​ാൻ.

മ​ര​ച്ചീ​നി​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണു വി​പ​ണി​യി​ൽ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ത​ട്ടു​ക​ട​ക​ളി​ലും മ​റ്റും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഇ​ഷ്ട​വി​ഭ​വ​മാ​യ മ​ര​ച്ചീ​നി​ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തും വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലു​ക​ളി​ൽ പോ​ലും മ​ര​ച്ചീ​നി ഇ​ഷ്ട​വി​ഭ​വ​മാ​യി ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്നു. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ താ​ലൂ​ക്കു​ക​ളാ​യ കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, പി​റ​വം, പെ​രു​ന്പാ​വൂ​ർ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ൽ വ​ൻ തോ​തി​ൽ മ​ര​ച്ചീ​നി കൃ​ഷി ന​ട​ത്തി​യി​രു​ന്നു.

ജി​ല്ല​യു​ടെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു നി​ത്യോ​പ​യോ​ഗ​ത്തി​നാ​യി മ​ര​ച്ചീ​നി​യെ​ത്തു​ന്ന ഇ​വി​ട​ങ്ങ​ളി​ലെ ഏ​ക്ക​റു​ക​ളോ​ളം കൃ​ഷി​യി​ട​ങ്ങ​ൾ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചെ​ങ്കി​ലും വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ക​ർ​ഷ​ക​ർക്കു പ്ര​തീ​ക്ഷ​യേ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം വി​ല പ്ര​തീ​ക്ഷ​ക്കൊ​യ്‌​ത്ത് ഉ​യ​രാ​ത്ത​തു നി​ര​വ​ധി ക​ർ​ഷ​ക​രെ മ​ര​ച്ചീ​നി കൃ​ഷി​യി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ച്ചി​രു​ന്നു. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​ർ വി​ല​യി​ടി​വ് മൂ​ലം വ​ൻ പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്നു. അ​തേ​സ​മ​യം, വ്യാ​പാ​രി​ക​ൾ അ​മി​ത​ലാ​ഭം കൊ​യ്യു​ന്ന​താ​യും മേ​ഖ​ല​യി​ൽ ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

ക​ർ​ഷ​ക​രി​ൽ​നി​ന്നു കു​റ​ഞ്ഞ വി​ല​യ്ക്കു വാ​ങ്ങി ഉ​ണ​ക്കി ന​ൽ​കു​ന്ന മ​ര​ച്ചീ​നി 35 മു​ത​ൽ 50 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. മ​റ്റു കൃ​ഷി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ലാ​ഭം കൂ​ടു​ത​ലു​ള്ള കൃ​ഷി​യെ​ന്ന​തും ക​ർ​ഷ​ക​രെ മ​ര​ച്ചീ​നി കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ്.

വി​ത്ത്, വ​ളം, കൂ​ലി ചെ​ല​വു​ക​ൾ കു​റ​വാ​ണെ​ന്ന​തു വാ​യ്പയെ​ടു​ത്തും കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വി​ള​നാ​ശ​വു​മാ​ണ് നി​ല​വി​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ. കു​ടും​ബ​ശ്രീ യൂ​ണി​റ്റ്, സാം​സ്കാ​രി​ക -സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലും മ​ര​ച്ചീ​നി കൃ​ഷി ധാ​രാ​ള​മാ​യി ചെ​യ്‌​തു​വ​രു​ന്നു​ണ്ട്.

അതിനിടെ യു​വ​ജ​ന സം​ഘ​ട​ന​ക​ളും മ​ര​ച്ചീ​നി കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ല​ട​ക്കം മ​ര​ച്ചീ​നി വി​ഭ​വ​ങ്ങ​ൾ​ക്ക് ഏ​റെ പ്രി​യ​മു​ണ്ട്. ഒ​രു പ്ലേ​റ്റ് ക​പ്പ പു​ഴു​ങ്ങി​യ​തി​ന് 20 രൂ​പ മു​ത​ൽ 35 രൂ​പ വ​രെ​യാ​ണ് ഹോ​ട്ട​ലു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ബാ​ർ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും വി​ല ഇ​തി​ലും കൂ​ടും. ക​ള്ള് ഷാ​പ്പു​ക​ളി​ലെ പ്ര​ധാ​ന വി​ഭ​വ​മാ​ണ് മ​ര​ച്ചീ​നി പു​ഴു​ങ്ങി​യ​ത്.

Related posts