കടുത്തുരുത്തി: പുരയിടത്തില്‍ നട്ട കപ്പപറിച്ചപ്പോള് കിട്ടിയത് 10 കിലേയിലേറേ തൂക്കം വരുന്ന കിഴങ്ങ്.
കിഴങ്ങിന്റെ നീളമാകട്ടെ ഏതാണ്ട് രണ്ട് മീറ്ററോളം വരും. കോതനല്ലൂര്‍ തെങ്ങുംപള്ളി പറമ്പില്‍ ജെയിന് തോമസിന്റെ പുരയിടത്തില്‍ നിന്നാണ് ഇത്രയും വലിപ്പുമുള്ള കിഴങ്ങ് ലഭിച്ചത്.
ഇന്നലെ രാവിലെ ജെയിന്റെ ഭാര്യ ഷൈനി വീട്ടാവശ്യത്തിനായി കപ്പയുടെ ചുവട് മാന്തി ഒരു കിഴങ്ങ് എടുക്കാന്‍ നോക്കിയപ്പോളാണ് ഇത്രയും നീളവും തൂക്കവുമുള്ള കപ്പ ലഭിച്ചത്.
ഈ കിഴങ്ങ് ലഭിച്ച കപ്പയുടെ ചുവട്ടില്‍ ഇനിയും കിഴങ്ങുണ്ടെന്നും ഷൈനി പറഞ്ഞു.
വീട്ടാവശ്യത്തിനായി പുരയിടത്തില്‍ നട്ട 20 ചുവട് കപ്പയിലാണ് ഇത്രയും വലിയ കിഴങ്ങ് ലഭിച്ചത്.
ബന്ധുവീട്ടില്‍ നിന്നു കൊണ്ടുവന്ന കമ്പാണ് കുഴിച്ചിട്ടതെന്നും ക്വിന്റല്‍ കപ്പയാണിതെന്നും ഷൈനി പറഞ്ഞു.
കോവിഡ് കാലമായതിനാല്‍ ഒരു വളപ്രയോഗവും കപ്പയ്ക്കായി നടത്തിയിട്ടില്ലെന്നും രണ്ട് തെങ്ങുകളുടെ ഇടയിലായി നട്ട കപ്പയില്‍ നിന്നാണ് ഈ കിഴങ്ങ് ലഭിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു.