ഗു​ജ​റാ​ത്ത് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള നി​ർ​ദി​ഷ്ട ക​പ്പ​ൽ പാ​ത​യ്ക്കെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി  ഫെ​ഡ​റേ​ഷ​ൻ ഭീ​മ​ഹ​ർ​ജി ന​ൽ​കും

ആ​ല​പ്പു​ഴ: ഗു​ജ​റാ​ത്ത് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള നി​ർ​ദ്ദി​ഷ്ട ക​പ്പ​ൽ പാ​ത​യ്ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഭീ​മ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​വാ​ൻ മ​ത്സ്യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു.

ഇ​രു​ന്നൂ​റ് നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ​യു​ള്ള ഇ​ന്ത്യ​ൻ ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം ക​വ​രു​വാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യു​ള്ള ഒ​പ്പു​ശേ​ഖ​ര​ണം 25 ന് ​ആ​രം​ഭി​ക്കും.സാ​ർ​വ്വ ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി ദി​ന​മാ​യ 21 ന് ​ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ൽ ന​ട​ക്കു​ന്ന വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ ശൃം​ഖ​ല വി​ജ​യി​പ്പി​ക്കു​വാ​നും, 29 ന് ​വെ​ട്ടു​കാ​ട് ന​ട​ക്കു​ന്ന ഓ​ഖി അ​നു​സ്മ​ര​ണം വി​ജ​യി​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ.​ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന സെ​ക്ര​ട്ട​റി ടി.​ര​ഘു​വ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഡ്വ എം.​കെ.​ഉ​ത്ത​മ​ൻ, എ.​കെ.​ജ​ബ്ബാ​ർ, കു​ന്പ​ളം രാ​ജ​പ്പ​ൻ, സോ​ള​മ​ൻ വെ​ട്ടു​കാ​ട്, കെ.​സി.​സ​തീ​ശ​ൻ, ടി.​എ​ൻ.​സോ​മ​ൻ, എ​ത്സ​ബ​ത്ത് അ​സീ​സി, മി​നി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts