സനാ: യെമന്‍ തീരത്ത് വച്ച് ഹൂതി വിമതര്‍ റാഞ്ചിയ യുഎഇയുടെ കപ്പലില്‍ കായംകുളം സ്വദേശിയ ടക്കം രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ രഘു-ശോഭ ദമ്പതികളുടെ മകൻ അഖിൽ (25) ആണ് കപ്പലിൽ കുടുങ്ങിയ ഒരാൾ.
രണ്ടാമത്തെ മലയാളിയെയും മറ്റ് രണ്ട് ഇന്ത്യക്കാരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല.
ചെങ്കടലിൽ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം ബുധനാഴ്ച രാത്രി 11.57 നായിരുന്നു സംഭവം.
രണ്ട് മലയാളികളടക്കം നാല് ഇന്ത്യക്കാരാണ് കപ്പലിൽ കുടുങ്ങിയത്. സൊകോത്ര ദ്വീപിലേക്ക് സൗദിയിലെ ജിസാൻ തുറമുഖത്തു നിന്ന് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു റവാബി എന്ന കപ്പൽ.
16 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ സെക്കൻഡ് എൻജിനീയറാണ് അഖിൽ. അഖിലിന്റെ സഹോദരൻ രാഹുൽ ഇതേ ഷിപ്പിംഗ് കമ്പനിയിൽ മറ്റൊരു ചരക്കുകപ്പലിൽ ജീവനക്കാരനാണ്.
ഞായ റാഴ്ച രാത്രി 11 മണിയോടെയാണ് അഖില്‍ നാട്ടിലേക്ക് അവസാനമായി വിളിച്ചത്. പിന്നീട് അഖിലിനെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.
ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം. ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി. മുരളീധരനും കത്തയച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.