ഞായറാഴ്ച കാപ്പനൊരു വരവുണ്ട്, ഒരൊന്നൊന്നര വരവ്;  യു​ഡി​എ​ഫ് പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ന്‍ നോട്ടീസ് ഇറക്കി എ​ന്‍​സി​പി ജി​ല്ലാ ക​മ്മി​റ്റി


കോ​ട്ട​യം: മാ​ണി സി. ​കാ​പ്പ​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ന്‍ എ​ന്‍​സി​പി ജി​ല്ലാ ക​മ്മി​റ്റി. ഇ​തിന്‍റെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ത​യാ​റാ​യി ക​ഴി​ഞ്ഞു.

14നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ ളാ​ലം പാ​ലം ജം​ഗ്ഷ​നി​ലെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തും.

നാ​സി​ക് ഡോ​ള്‍, ബൈ​ക്ക്‌​റാ​ലി, പു​ഷ്പ​വൃ​ഷ്ടി എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജാ​ഥ​യു​ടെ ഏ​റ്റ​വും മു​മ്പി​ല്‍ മാ​ണി സി. ​കാ​പ്പ​നൊ​പ്പം സം​സ്ഥാ​ന ജി​ല്ലാ നേ​തൃ​നി​ര അ​ണി​നി​ര​ക്കും. പു​ഷ്പ​വൃ​ഷ്്ടി​യോ​ടെ​യാ​യി​രി​ക്കും മാ​ണി സി. ​കാ​പ്പ​നെ വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ക്കു​ക.

വേ​ദി​യി​ലെ​ത്തു​ന്ന മാ​ണി സി. ​കാ​പ്പ​നെ ത്രി​വ​ര്‍​ണ ഷാ​ള്‍ അ​ണി​യി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്വീ​ക​രി​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് കിരീടം ധ​രി​പ്പി​ച്ചും മാ​ണി സി.​കാ​പ്പ​നും സ്വീ​ക​രി​ക്കും. എ​ന്‍​സി​പി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യി​ലെ​യും പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ​യും ഭൂ​രി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും മാ​ണി സി. ​കാ​പ്പ​നൊ​പ്പം അ​ണി​ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment