പാ​ണാ​വ​ള്ളി​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളുടെ വിജയം; തീ​​ര​ദേ​ശ പ​രി​പാ​ല​ന ച​ട്ടം ലംഘിച്ച കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊളി​ച്ചുതു​ട​ങ്ങി


ആ​ല​പ്പു​ഴ- തീ​ര​ര​ദേ​ശ പ​രി​പാ​ല​ന ച​ട്ടം ലംഘി​ച്ച ആ​ല​പ്പു​ഴ​യി​ലെ കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊ​ളി​ച്ചുനീ​ക്കാൻ തുടങ്ങി. ഇ​തി​ന് മു​ന്നോ​ടി​യാ​യി റി​സോ​ർ​ട്ട് ക​യ്യേ​റി​യ 2.9 ഹെ​ക്ട​ർ ഭൂ​മി ജി​ല്ല​ഭ​ര​ണ​കൂ​ടം തി​രി​ച്ച് പി​ടി​ച്ചി​രു​ന്നു.

പൊ​ളി​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ല്‍ ആ​റു മാ​സ​ത്തി​ന​കം നീ​ക്കം ചെ​യ്യാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ദ്ധ​തി​യി​ടു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ​യാ​വും പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നത്.

ആ​ല​പ്പു​ഴ നെ​ടി​യം​ത്തു​രു​ത്തി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ തീ​ര​ത്താ​യി​ട്ടാ​ണ് കാ​പ്പി​ക്കോ റി​സോ​ർ​ട്ട് കെ​ട്ടി​പ്പൊ​ക്കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് തീ​ര​ദേ​ശ​പ​രി​പാ​ല ച​ട്ട​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി പാ​ണാ​വ​ള്ളി​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കെ​ട്ടി​ടം പൊ​ളി​ച്ചു ക​ള​യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും സു​പ്രീം​കോ​ട​തി ഈ ​വി​ധി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു.

2013-ൽ ​ഹൈ​ക്കോ​ട​തി​യും 2020 ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി​യും കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും കൊ​വി​ഡ് സാ​ഹ​ച​ര്യം കാ​ര​ണം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പി​ന്നെ​യും നീ​ളു​ന്ന നി​ല​യാ​യി.

ഒ​ടു​വി​ൽ ക​ഴി​ഞ്ഞ മാ​സം ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു.ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ട് റി​സോ​ർ​ട്ടി​ലെ​ത്തി​യ ക​ള​ക്ട​ർ കൈ​യ്യേ​റ്റ ഭൂ​മി തി​രി​ച്ചു പി​ടി​ച്ചു.

കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നു​ള്ള ചി​ല​വ് അ​ട​ക്കം ആ​ക്ഷ​ന്‍ പ്ലാ​ന്‍ റി​സോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി.

ഈ ​പ്ലാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പ​ഞ്ചാ​യ​ത്തും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. മി​നി മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് 2011 ൽ ​കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പ​ണി​ത​ത്.

റി​സോ​ർ​ട്ടി​ന്‍റെ ഒ​രു ഭാ​ഗം സ്വ​മേ​ധ​യാ പൊ​ളി​ച്ച് നീ​ക്കാ​മെ​ന്ന് റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നും മാ​റ്റി​യ ശേ​ഷ​മാ​കും റി​സോ​ർ​ട്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ച് മാ​റ്റു​ക.

Related posts

Leave a Comment