കുളത്തൂപ്പുഴ: കിഴക്കന്‍ മേഖലയില്‍ കാപ്പിപ്പൊടി വില്പനയുടെ മറവില്‍ മൊബൈല്‍ മെസേജ് ശേഖരണം തകൃതി.
ഗ്രാമപ്രദേശങ്ങളിലും കുളത്തൂപ്പുഴ ടൗണിലും രണ്ടു രൂപയുടെ കാപ്പിപൊടി പായ്ക്കറ്റുകളുമായി വീടു വീടാന്തരം കയറിയിറങ്ങി വില്പന നടത്താനെത്തുന്നവര്‍ കുറഞ്ഞ വിലക്ക് വില്പനക്ക് തയ്യാറാവുകയും വാങ്ങിയാലും വാങ്ങിയില്ലെങ്കിലും തങ്ങള്‍ ഈ വീടുകളില്‍ ഉല്പന്നം വില്ക്കാനെത്തിയെന്ന് കമ്പനിയെ ബോധിപ്പിക്കാനായി അവര്‍ നല്കുന്ന പ്രത്യേക മൊബൈല്‍ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്.
പത്തു വീടുകളില്‍ ഉല്പന്നം പരിചയപ്പെടുത്തിയതായി മെസേജ് എത്തിയാല്‍ തങ്ങള്‍ക്ക് ശമ്പളം ലഭിക്കുമെന്ന് വീട്ടമ്മമാരോട് പറയുകയും ദയനീയത തോന്നി മിക്ക വീട്ടമ്മമാരും മിസ്ഡ് കോള്‍ നല്‍കുകയും ചെയ്തതായി വീട്ടമ്മമാര്‍ പറയുന്നു.
അതേ സമയം ദേശീയ പൗരത്വ ഭേതഗതി നിയമത്തിനനുകൂലമായി പൊതുജനങ്ങളുടെ വോട്ട് തേടുന്നതിനായി ചില രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന നീക്കമാണ് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.