ചിറ്റൂർ : കോവിഡും ലോക് ഡൗണും എൽപ്പിച്ച പ്രഹരത്തിൽ ദുരിതത്തിലായ പച്ചക്കറി കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ കിട്ടിയ വിലയ്ക്ക് പച്ചക്കറി വിൽപ്പന നടത്തി.
ഇന്നലെ അണിക്കോട് ആയിരുന്നു വിൽപ്പന. കേട്ടറിഞ്ഞ് പച്ചക്കറി വാങ്ങാൻ ഒട്ടേറെ പേർ എത്തി.
വടകരപ്പതി, ഏരുത്തേന്പതി മേഘലയിലെ കർഷകരാണ് പച്ചക്കറിയുമായി അണിക്കോട് എത്തിയത് കർഷകരുടെ ദുരിതമറിഞ്ഞ എംപി രമ്യ ഹരിദാസ് അണിക്കോട് എത്തി കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.
കോവിഡും അടച്ചിടലും മൂലം ദുരിതത്തിലായ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറി വാങ്ങാൻ ആളില്ല. തോട്ടത്തിൽ മൂത്തും പഴുത്തും നശിക്കുന്നു.
പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും കർഷകർ പറഞ്ഞു. കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഇതിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് രമ്യ ഹരിദാസ് കർഷകരോട് പറഞ്ഞു.