കണ്ണൂർ: ഫസൽ വധക്കേസ് പ്രതിയും സിപിഎം നേതാവുമായ കാരായി രാജൻ ജാമ്യവ്യവസ്ഥ ലംഘിച്ച് തലശേരിയിൽ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് ലംഘിച്ച് കാരായി രാജൻ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലാണ് കാരായി രാജൻപങ്കെടുത്തത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ജില്ലാപഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്ന് അദ്ദേഹം പറയുകയും ചെയ്തു.തലശേരിയിൽ 2006 ലാണ് എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. കേസിലെ എട്ടാം പ്രതിയാണു രാജൻ.