നെടുമങ്ങാട്: പ്രശസ്ത നാടക-സീരിയൽ നടൻ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ അയൽവാസികൾ തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് തവണ തുടർച്ചയായി മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ- നിതീഷ് ചന്ദ്രൻ, നിതിൻ ചന്ദ്രൻ.