നെയ്യാറ്റിന്‍കര : തിരക്കേറിയ ആലുംമൂട് ജംഗ്ഷനില്‍ പോലീസുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും സംഭാരവും പഴവും വിതരണം ചെയ്യാനെത്തിയ ആളിനെ കണ്ട് ജനങ്ങളുടെ മുഖത്ത് തെളിഞ്ഞത് കൗതുകം.
ചലച്ചിത്രനടന്‍ കരമന സുധീറാണ് ഇന്നലെ നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ സംഭാരവും പഴവും വിതരണം ചെയ്തത്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്റെയും തിരുവനന്തപുരം റൂറൽ കമ്മിറ്റികൾ സംയുക്തമായി നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം ആയിരം മാസ്ക്കുകളും ആയിരം സാനിറ്റൈസറും നല്കി. പോലീസുദ്യോഗസ്ഥര്‍ക്കായി കെ. ആന്‍സലന്‍ എംഎല്‍എ 1500 പാക്കറ്റ് സംഭാരവും 20 പെട്ടി പഴവും വാങ്ങിനല്‍കി.