കാട്ടാക്കട : കനത്തമഴയിൽ നെയ്യാർഡാമിലെ ജലനിരപ്പ് ഉയരുന്നു. കരമനയാർ നിറഞ്ഞുകവിഞ്ഞു. കോട്ടൂർ മേഖലയിൽ പല പ്രദേശങ്ങളും വെള്ളത്തിലായി.
നെയ്യാർഡാമിലെ ഫിഷറീസ് വകുപ്പ് ഹാച്ചറി പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നു. പത്തോളം വീടുകൾ ഒഴുകിപ്പോയതായി പ്രാഥമിക റിപ്പോർട്ട്്. ഇന്ന് വെളുപ്പിന് മുതൽ ആരംഭിച്ച മഴയാണ് മലയോരഗ്രാമങ്ങളിൽ കെടുതി സൃഷ്ടിച്ചത്.
കനത്ത മഴയിൽ കോട്ടൂർ കുമ്പിൽമൂട് തോട് കരകവിഞ്ഞു. വനത്തിൽ നല്ല മഴപെയ്തതിനെ തുടർന്നാണ് ഇത്. മൂന്നാറ്റിൻമുക്ക് തോട്ടിൽ വനത്തിൽ നിന്നും വന്ന വെള്ളം ഇരച്ചു വരികയായിരുന്നു. ഇതോടെ ആദിവാസി കോളനികളിലേയ്ക്കുള്ള പാതയും വെള്ളത്തിനടിയിലായി.
കുമ്പിൾമൂട് തോട് കരകവിഞ്ഞതോടെ ഇരുകരകളിലും താമസിക്കുന്നവരുടെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഇവിടെ 5 വീടുകൾ നശിച്ചു. കുറ്റിച്ചൽ ജംഗ്ഷൻ വെള്ളത്തിനിടയിലായി.
കടകളിൽ വെള്ളം കയറി. കരമനയാർ നിറകവിഞ്ഞു. പേപ്പാറ അണക്കെട്ട് നിറഞ്ഞതോടെ കരമനയാറിൽ വെള്ളം ഇരട്ടിയായി. നദീതിരത്തെ ക്യഷിയിടങ്ങൾവെള്ളത്തിനടയിലായി. . ആര്യനാട്, കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം എന്നിവിടങ്ങൾ വെള്ളത്തിനടയിലായി
നെയ്യാർഡാമിൽ ജലനിരപ്പ് ഉയരുകയാണ്. വനത്തിൽ നല്ല മഴപെയ്തിനെതുടർന്ന് ഇന്നലെ ഉച്ചമുതൽ ജലനിരപ്പ് ഉയർന്നിരുന്നു. എന്നാൽ ഇന്ന് വെളുപ്പിന് കനത്ത മഴ പെയ്തതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇപ്പോൾ ഡാമിൽ 79.80 മീറ്റർ വെള്ളമുണ്ട്.84,750 മീറ്റർ ആണ് പരമാവധി ജലനിരപ്പ്. 80 മീറ്റർ ആകുമ്പോൾ ഡാം തുറക്കും.
ഇന്ന് രാവിലെ 8 ന് നെയ്യാർഡാമിൽ 175 മി.മീറ്റർ മഴ പെയ്തതായി രേഖപ്പെടുത്തി. നെയ്യാർഡാമിലെ ഫിഷറീസ് വകുപ്പ് ഹാച്ചറി പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നു.നെയ്യാർഡാമിൽ കോടികൾ മുടക്കി സ്ഥാപിച്ച ഫിഷറീസ് വകുപ്പിന്റെ മൽസ്യകുഞ്ഞുങ്ങൾക്കായുള്ള ഹാച്ചറി പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നു.
ലക്ഷങ്ങളുടെ നഷ്ടം അഗസ്ത്യവനത്തിലെ ആദിവാസികൾ ഒറ്റപ്പെട്ട നിലയിലായി. കോട്ടൂർ, അമ്പൂരി വനത്തിലെ മിക്ക കോളനികളും മഴയത്ത് ഒറ്റപ്പെട്ടു. പെരുമഴയത്ത് പുറം നാട്ടിൽ എത്താനാവുന്നില്ല. നെയ്യാർ കടത്ത് നിലച്ചതോടെ അതു വഴിയും പുറം നാട്ടിൽ എത്താനാകുന്നില്ല.