ഭോപ്പാൽ: സഹോദരിയുടെ മരണത്തില്‍ മനംനൊന്ത യുവാവ് ചിതയില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മജ്ഗവാനിലാണ് സംഭവം. ചിതയില്‍ ചാടിയതിനെ തുടര്‍ന്ന് ഗുരുതര പൊള്ളലേറ്റ 21കാരനാണ് മരിച്ചത്.
കിണറ്റില്‍ തെന്നി വീണതിനെ തുടര്‍ന്നാണ് ജ്യോതി ദാഗ എന്ന യുവതി മരിച്ചത്. അന്ന് തന്നെ യുവതിയെ ദഹിപ്പിക്കാന്‍ അന്ത്യകര്‍മ്മങ്ങളും നടത്തി.
ചിതയ്ക്ക് തീ കൊളുത്തിയതിന് ശേഷം ബന്ധുക്കള്‍ മടങ്ങിയെങ്കിലും പെണ്‍കുട്ടിയുടെ സഹോദരന് കരണ്‍ ശ്മശാനത്തിലേക്ക് തന്നെ മടങ്ങിയെത്തി.
സഹോദരിയുടെ ചിതയില്‍ വണങ്ങിയ കരണ്‍ അതിലേക്ക് എടുത്തുചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവര്‍ കരണിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ കരണ്‍ മരിക്കുകയായിരുന്നു.