ന്യൂഡൽഹി: ഭാസ്കര കാരണവർ വധക്കേസിൽ മുഖ്യപ്രതിയായ ഷെറിന്റെ ഹർജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഷെറിൻ സുപ്രീം കോടതിയെ സമീപിച്ചത്.
2009 നവംബർ ഏഴിനാണ് കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകളായ ഷെറിനായിരുന്നു കേസിലെ മുഖ്യപ്രതി. അമേരിക്കയിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ ഷെറിനു പുറമേ ബാസിത് അലി, നിഥിന് എന്ന ഉണ്ണി, ഷാനു റഷീദ് എന്നീവരെയും കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.