സുഖജീവിതം! ഡോക്ടറുടെ ആ കുറിപ്പ് അനുഗ്രഹമായി; ജയിലിലെ മികച്ച ഭക്ഷണം സെല്ലില്‍ ലഭിക്കും; കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ജയില്‍ ജീവിതം ഇങ്ങനെ…

തിരുവനന്തപുരം : കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്‍ ജയിലിനുള്ളില്‍ നയിക്കുന്ന സുഖ ജീവിതത്തിന്റെ വിവരങ്ങള്‍ പുറത്ത്.ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് ഷെറിന്‍. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിന്‍.

വെയില്‍ കൊള്ളാന്‍ പാടില്ലെന്ന വിയ്യൂരിലെ ജയില്‍ ഡോക്ടറുടെ കുറിപ്പടിയാണ് ഷെറിന് അനുഗ്രഹമായത്.അതുകൊണ്ടു തന്നെ കഠിനമായ പണികളൊന്നും ഈ 34 കാരിക്ക് എടുക്കേണ്ടി വന്നിട്ടില്ല. ജയില്‍ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏല്‍ക്കാതെ, വെയിലു കൊള്ളാതെയാണ് അട്ടക്കുളങ്ങരയില്‍ ഷെറിന്റെ ജീവിതം. ജയില്‍ ഉദ്യോഗസ്ഥര്‍ക്കു ഇവരോടുള്ള പ്രത്യേക താത്പര്യം പലതവണ വിവാദമായതാണ്.

ചില വനിതാ വാര്‍ഡര്‍മാരുടെ സഹായത്തോടെ ഷെറിന്‍ പതിവായി ഫോണ്‍ വിളിക്കുമായിരുന്നു. വിയ്യൂരിലായിരുന്നപ്പോള്‍ സെല്ലില്‍ നിന്നു ജയില്‍ ഓഫീസിലേക്കു നടക്കുമ്പോള്‍ പോലും വെയിലു കൊള്ളാതിരിക്കാന്‍ ഷെറിന് കുട അനുവദിച്ചിട്ടുണ്ടായിരുന്നു. ഈ സംഭവം ഫോട്ടോ സഹിതം പുറത്തു വന്നിരുന്നു. ഇത് വിവാദമായതോടെ ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു. ഷെറിന് സെല്ലില്‍ അടുക്കള സജ്ജീകരിച്ചിരുന്നു. മാത്രമല്ല. ജയിലിലെ അടുക്കളയില്‍ തയ്യാറാക്കുന്ന മികച്ച ഭക്ഷണം ഷെറിന്റെ സെല്ലില്‍ എത്തിക്കുകയും ചെയ്തിരുന്നു. അട്ടക്കുളങ്ങര ജയിലിലും സമാനമായ സുഖഭോഗങ്ങളാണ് ഷെറിന്‍ അനുഭവിച്ചു പോരുന്നത്.

Related posts