കൊട്ടിയം: വടക്കേവിള ഗവൺമെന്റ് പഞ്ചായത്ത് എൽ.പി.സ്കൂളിലെ കുട്ടികൾ നട്ട് വളർത്തിയ കരനെല്ല് കൃഷിയുടെ കൊയ്ത്തുത്സവം നാടിന് ആഘോഷമായി. കൃഷിക്കാരുടെ വേഷവുമായി അരിവാൾ ആയുധവുമായി കൊയ്യാനിറങ്ങിയ കുട്ടികൾ രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കും കൗതുകമായി.എം .നൗഷാദ് എം.എൽ.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡി.വിനോദ് കുമാർ, സലീന, ബി.എസ്.ശശികുമാർ , വടക്കേവിള കൃഷി ഓഫീസർ ബി.അർച്ചന, പ്രകാശൻ, ഷിബു റാവുത്തർ, സ്കൂൾ വികസന സമിതി പ്രസിഡൻറ് പട്ടത്താനം സുനിൽ, രാജേഷ് മുഹേശ്വരൻ, പള്ളിമുക്ക് താജുദീൻ, ജെ .ഡാഫിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു’ തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.