കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എക്കെതിരേ മൊഴി മാസങ്ങള്‍ക്ക് മുമ്പുതന്നെ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു.
മുഖ്യപ്രതിയായ സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ജൂലൈ 15നാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ എംഎല്‍എയുടെ പേരെടുത്തു പറഞ്ഞതായാണ് വിവരം.
എന്നാല്‍, ഈ വിവരം അതീവ രഹസ്യമായി കസ്റ്റംസ് സൂക്ഷിച്ചു. നഗരസഭാംഗമായ കാരാട്ട് ഫൈസലിനെ കുറിച്ചും അന്നാണ് വിവരം ലഭിച്ചത്. ഇരുവരെയും കസ്റ്റംസ് പിന്നീട് നിരീക്ഷിക്കാന്‍ തുടങ്ങി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത ദിവസം റസാഖിന്റെ നീക്കങ്ങള്‍ അന്വേഷണസംഘം നിരീക്ഷിച്ചിരുന്നു.
ഫൈസലിനെക്കുറിച്ചും അന്വേഷിച്ചു. തുടര്‍ന്നാണ് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ജനപ്രതിനിധിയായ റസാഖിന്റെ പേരു പുറത്തായാല്‍ അതു വിവാദമാവാനുള്ള സാധ്യത മുന്‍ നിര്‍ത്തി പരമാവധി തെളിവുകള്‍ ശേഖരിക്കാനായിരുന്നു കസ്റ്റംസ് തീരുമാനിച്ചത്.