കാ​ര​വാ​നി​ല്‍ ജീ​വ​ന​ക്കാ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്

വ​ട​ക​ര: ക​രി​മ്പ​ന​പ്പാ​ല​ത്ത് കാ​ര​വാ​നി​ല്‍ ര​ണ്ടു​പേ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ കാ​ര​ണം തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. വാ​ഹ​ന​ത്തി​ന്‍റെ എ​സി​യു​ടെ ത​ക​രാ​ര്‍ മൂ​ലം വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മ​രി​ച്ച​താ​കാ​മെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. പ​ക്ഷേ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ നി​ന്ന് മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന് ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു വി​ധേ​യ​മാ​ക്കും. ബ​സ് ഡ്രൈ​വ​റാ​യ വ​ണ്ടു​ര്‍ വാ​ണി​യ​മ്പ​ലം പ​രി​യാ​ര​ത്ത് വീ​ട്ടി​ല്‍ മ​നോ​ജ് (27), ക​ണ്ണൂ​ര്‍ ത​ട്ടു​മ്മ​ല്‍ പ​റ​ശേ​രി​ല്‍ വീ​ട്ടി​ല്‍ ജോ​യ​ല്‍ (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ കാ​ര​വാനി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ട​ത്.

വാ​ഹ​ന​ത്തി​ന്‍റെ എ​സി​യും പാ​ര്‍​ക്കിം​ഗ് ലൈ​റ്റും ഓ​ണാ​യ നി​ല​യി​ലാ​യി​രു​ന്നു. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം വാ​തി​ല്‍​പ്പ​ടി​യി​ലും മ​റ്റെ​യാ​ളു​ടേ​ത് ബ​ര്‍​ത്തി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്.രാ​ത്രി​യാ​യ​തി​നാ​ല്‍ ഇ​ന്ന​ലെ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ ത​ന്നെ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലേ​ക്ക് പോ​ലീ​സ് നീ​ങ്ങി. ഫോ​റ​ന്‍​സി​ക്, ഫിം​ഗ​ര്‍ പ്രി​ന്‍റ്, ഡോ​ഗ് സ്‌​ക്വാ​ഡ് തു​ട​ങ്ങിയ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് പ​രി​ശോ​ധ​ന.

പൊ​ന്നാ​നി കേ​ന്ദ്ര​മാ​യ ഫ്ര​ണ്ട്‌​ലൈ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി ക​മ്പ​നി​യു​ടെ കാ​ര​വ​ാനി​ലാ​ണ് ജീ​വ​ന​ക്കാ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. കെ​എ​ല്‍ 54 പി 1060 ​ന​മ്പ​ര്‍ കാ​ര​വാ​ൻ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ലേ ക​രി​മ്പ​ന​പ്പാ​ല​ത്തെ കെ​ടി​ഡി​സി​ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു.വാ​ഹ​ന​ത്തി​ലു​ള്ള​വ​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വാ​ഹ​ന ഉ​ട​മ ജി​പി​എ​സ് ലൊ​ക്കേ​ഷ​ന്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ര​വാന്‍ ക​രി​മ്പ​ന​പ്പാ​ല​ത്തു​ള്ള കാ​ര്യം മ​ന​സി​ലാ​കു​ന്ന​ത്.

തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ട​ക​ര​യി​ലെ സു​ഹൃ​ത്ത് വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​തി​ലി​നോ​ടുചേ​ര്‍​ന്ന് ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. അ​ദ്ദേ​ഹം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തു പ്ര​കാ​രം വ​ട​ക​ര പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​റ്റൊ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണൂ​രി​ല്‍ വി​വാ​ഹ​ത്തി​ന് ആ​ളെ എ​ത്തി​ച്ച് മ​ട​ങ്ങി​യ കാ​ര​വാ​ന്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു മു​മ്പ് പൊ​ന്നാ​നി​യി​ല്‍ തി​രി​ച്ചെ​ത്തേ​ണ്ട​താ​യി​രു​ന്നു. ക​രി​മ്പ​ന​പ്പാ​ല​ത്ത് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി ഉ​റ​ങ്ങി​യ​താ​കാ​മെ​ന്ന് ക​രു​തു​ന്നു.

റോ​ഡ​രി​കി​ല്‍ ഒ​തു​ക്കി നി​ര്‍​ത്തി​യ​തി​നാ​ല്‍ വാ​ഹ​ന​ത്തെ ആ​രും അ​ത്ര​മാ​ത്രം ശ്ര​ദ്ധി​ച്ച​തു​മി​ല്ല. ര​ണ്ട് പേ​ര്‍ മ​രി​ച്ചെ​ന്ന വി​വ​രം വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് പാ​ടു​പെ​ട്ടു.

Related posts

Leave a Comment