ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം.
ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നിര്‍ബന്ധമാക്കിയത്. രണ്ട് ഡോസ് വാക്സിൻ എടുത്തവരും ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരള-കർണാടക അതിർത്തിയായ തലപ്പാടി ചെക്പോസ്റ്റിലും മറ്റ് ഉൾനാടൻ റോഡുകളിലും പരിശോധന കർശനമാക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്.
വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന കർശനമാക്കും.