പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്കു ഗംഭീര ജയം. മഴമൂലം 43 ഓവറായി ചുരുക്കിയ മത്സരത്തിൽ ആതിഥേയരെ ഇന്ത്യ 105 റൺസിന് പരാജയപ്പെടുത്തി. രഹാനെയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 310 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 205 റൺസ് എടുക്കാനേ സാധിച്ചുള്ളു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ഷായി ഹോപ് (81) മാത്രമാണ് വെസ്റ്റ് ഇൻഡീസ് നിരയിൽ പൊരുതിയത്.
തകർച്ചയോടെയാണ് ആതിഥേയർ ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണർ കീറൻ പവലും മൂന്നാമനായെത്തിയ ജാസൺ മുഹമ്മദും റണ്ണൊന്നും എടുക്കാതെ പുറത്തായി. നാല് റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിൻഡീസിനെ ഹോപും ലെവിസും (21) ചേർന്ന് മുന്നോട്ട് നയിച്ചു. ടീം സ്കോർ 93 ൽ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനു ശേഷം തുടർച്ചയായി വിക്കറ്റ് വീണത് വിൻഡീസിന് ഇന്ത്യയുടെ റൺമല അപ്രാപ്യമാക്കി. റോസ്റ്റൻ ചേസ് (33) മാത്രമാണ് ഹോപിനെ കൂടാതെ മികച്ച് ബാറ്റ് ചെയ്തത്. ചേസ് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 310 റണ്‍സെടുത്തു. സെഞ്ചുറി നേടിയ അജിങ്ക്യ രഹാനയുടെയും അർധ സെഞ്ചുറി നേടിയ ശിഖർ ധവാന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗാണ് മികച്ച സ്കോർ സമ്മാനിച്ചത്. മഴ കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. മത്സരം 43 ഓവറാക്കി ചുരുക്കുകയും ചെയ്തിരുന്നു.
നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാൽ വിൻഡീസ് ക്യാപ്റ്റന്റെ തീരുമാനം തെറ്റായിരുന്നെന്ന് പിന്നീട് മനസിലായി. ഇന്ത്യ 43 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 310 റണ്‍സെടുത്തു. സെഞ്ചുറി നേടിയ അജിങ്ക്യ രഹാനയുടെയും അർധ സെഞ്ചുറി നേടിയ ശിഖർ ധവാന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗാണ് മികച്ച സ്കോർ സമ്മാനിച്ചത്. മഴ കാരണം വൈകിയാണ് മത്സരം തുടങ്ങിയത്.
104 പന്തിൽനിന്ന് 10 ഫോറിന്റെയും രണ്ടു സിക്സിന്റെയും അകന്പടിയോടെയാണ് രഹാനെ 103 റണ്‍സെടുത്തത്. ഏകദിനത്തിലെ രഹാനെയുടെ മൂന്നാം സെഞ്ചുറിയാണിത്. ധവാൻ 59 പന്തിൽ 63 റണ്‍സെടുത്തു. 66 പന്തിൽ 87 റണ്‍സെടുത്ത വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവച്ചു. ഇവർ പുറത്തായതിനുശേഷം വന്ന ഹാർദിക് പാണ്ഡ്യയയും (4) യുവരാജ് സിംഗും (14) പെട്ടന്ന് പുറത്തായി.