ബോളിവുഡ് സുന്ദരി കരീന കപൂർ റാന്പിൽ ചുവടുവയ്ക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസം ആകും മുന്പേയാണ് ഈ ചുവടുവയ്പ് എന്നതോർക്കണം. മുംബൈയിൽ നടക്കുന്ന ലാക്മേ ഫാഷൻ വീക്കിലാണ് താരമെത്തുന്നത്. ഡിസൈനർ അനിത ഡോംഗ്രേയുടെ വസ്ത്രവും മറ്റും അണിഞ്ഞാവും കരീന റാന്പിലെത്തുക. പ്രസവശേഷമുള്ള കരീനയുടെ ആദ്യ പൊതുപരിപാടിയാണ് ഇത്.
താരം പ്രസവത്തിനുമുന്പ് അഭിനയിച്ച ചിത്രം 2016ൽ പുറത്തിറങ്ങിയ ഉഡ്താ പഞ്ചാബാണ്. ഗർഭിണിയായിരിക്കുന്പോഴും കരീന റാംപിലെത്തിയത് ചർച്ചയായിരുന്നു. 2102ൽ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ച കരീന ആദ്യ കുഞ്ഞിനാണ് കഴിഞ്ഞ മാസം ജന്മം നൽകിയത്.