ബോളിവുഡ് താരജോഡികളായ കരീനയ്ക്കും സെയ്ഫ് അലിഖാനും ആണ്കുഞ്ഞു പിറന്ന വിവരം ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. കരീനയുടെയും കുഞ്ഞിന്റെയും എന്ന പേരില്‍ നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ നീല തുണിയില്‍ പൊതിഞ്ഞ നവജാതശിശുവിന് കരീന ചുംബനം നല്കുന്ന ചിത്രത്തിനാണ് ഏറെ പ്രചാരം ലഭിച്ചിരിക്കുന്നത്. ഇത് താരത്തിന്റെ കുഞ്ഞിന്റെ യഥാര്‍ഥ ചിത്രമാണെന്നതിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ 7.30 നാണ് കരീന പ്രസവിച്ചത്. കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. ഈ വാര്‍ത്ത സ്ഥിരീകരിച്ച് സെയ്ഫും കരീനയും ചേര്‍ന്ന് പ്രസ്താവന ഇറക്കിയിരുന്നു. ടെയ്മൂര്‍ ഖാന് പട്ടൗഡി എന്നാണ് കുഞ്ഞിന് പേരു നല്‍കിയിരിക്കുന്നത്. വാര്‍ത്ത വന്നതിനുശേഷം കരീനയുടെയും സെയ്ഫിന്റെയും നിരവധി സുഹൃത്തുക്കള്‍ കുഞ്ഞിനും അമ്മയ്ക്കും ആശംസകളുമായി രംഗത്തെത്തിയിരുന്നു.