ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ ഹോട്ട് ചിത്രം വോഗ് മാഗസിനിൽ അച്ചടിച്ചുവന്നപ്പോൾ മുതൽ കരീനയ്ക്കു കഷ്ടകാലം. അവരുടെ ആരാധകരും സിനിമാപ്രേക്ഷകരും ചിത്രത്തിനെതിരേ കടുത്ത പ്രതിഷേധത്തിലാണ്. വോഗിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
ഓറഞ്ച് ബിക്കിനി അണിഞ്ഞ് സെക്സി ലുക്കിലാണ് താരം ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. എന്നാൽ, കരീനയുടെ ചിത്രം കൂടുതൽ ആകർഷകമാക്കാൻ ഫോട്ടോഷോപ്പിലൂടെ പ്രസവാനന്തരമുണ്ടായ സ്ട്രെച്ച് മാർക്കുകൾ വരെ മായ്ച്ചു കളഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്.
അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകിയ സ്ത്രീക്ക് ഒരിക്കലും ഇങ്ങനെ കോട്ടം തട്ടാതെ നിൽക്കാനാകില്ലെന്നാണ് ആരാധകർ പറയുന്നത്. ഈ ചിത്രത്തിൽ സ്ട്രെച്ച് മാർക്കുകളോ ചെറിയ രീതിയിലെങ്കിലും ചാടിയ വയറോ കാണാനില്ലെന്നും ആരാധകർ പറയുന്നു.
മാഗസിന്റെ കവറിനു വേണ്ടി ചിത്രം നന്നാക്കാം, പക്ഷേ ഈ പ്രവൃത്തി സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുക. ഈ ചിത്രത്തിനു പകരം പ്രസവശേഷം തന്റെ ശരീരത്തിന് സംഭവിച്ച മാറ്റങ്ങളെ അതേ പോലെ അഭിമാനത്തോടെ ലോകത്തെ കാണിക്കുന്ന ഒരമ്മയുടെ ചിത്രമായിരുന്നെങ്കിൽ നന്നായേനെയെന്നും ചിലർ അഭിപ്രായപ്പെടുന്നു.
2016 ഡിസംബറിലാണ് കരീന കപൂർ- സെയ്ഫ് അലി ഖാൻ ദന്പതികൾക്ക് മകൻ ജനിച്ചത്. പ്രസവശേഷം സൈസ് സീറോയാകാനായി കഠിന പ്രയത്നത്തിലായിരുന്നു കരീന. ഇതാണ് നിങ്ങളുടെ കാഴ്ചപ്പാടിൽ ഒരു യഥാർഥ അമ്മയെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ അമ്മയെക്കുറിച്ചോർത്തു വരെ നാണക്കേടായിരിക്കാമെന്നും നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നുവെന്നും ഒരിക്കലും വോഗിൽ നിന്നും ഇത്തരം ഒരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.