എന്നാലും കരീനയെ സമ്മതിക്കണം. ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നൊക്കെയാണ് ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ വര്‍ക്കൗട്ട് വീഡിയോ കണ്ട് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. കണ്ടാല്‍ ആരും ഞെട്ടി മൂക്കത്ത് വിരല്വച്ചുപോവുന്ന തരത്തിലുള്ള വര്‍ക്കൗട്ട് വീഡിയോയാണ് കരീന പുറത്തുവിട്ടിരിക്കുന്നത്. സുഹൃത്തും നടിയുമായ അമൃത റാവുവിനൊപ്പം ജിമ്മില്‍ കസര്ത്തുചെയ്യുന്ന കരീനയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സല്മാന് ഖാനോ അമീര്‍ ഖാനോ ഒക്കെയാണ് ഇതുപോലെ ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതെങ്കില്‍ മനസിലാക്കാമായിരുന്നു എന്നാണ് ഇതുകണ്ട് ആളുകള്‍ പറയുന്നത്.
പ്രസവം കഴിഞ്ഞ് വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന കരീനയുടെ ജിമ്മിലെ വര്‍ക്കൗട്ടിന്റെ വീഡിയോകള്‍ എന്തായാലും വലിയ സംഭവമായിരിക്കുകയാണ്. ബോളിവുഡിലെ പുരുഷ കേസരികളെയെല്ലാം ഞെട്ടിക്കുന്നതു തന്നെയാണ് ശശാങ്ക് ഘോഷിന്റെ വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന കരീനയുടെ വര്‍ക്കൗട്ടുകള്‍. അമൃത തന്നെയാണ് ഇതിന്റെ വീഡിയോകള്‍ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചൊവ്വാഴ്ച ഒരു സംഭവം തന്നെയാണ്. മനംമടുപ്പിക്കുന്ന ഈ കാലാവസ്ഥയില്‍ ആരും മടിപിടിച്ചിരിക്കരുത്.
ജിമ്മില്‍ പോവുന്നതും വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതും തുടരുക എന്നിങ്ങനെയാണ് അമൃത വീഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ഈ വര്‍ക്കൗട്ട് ആരാധകര്‍ക്ക് പ്രോത്സാഹനവുമാവുമെന്നാണ് അമൃത പറയുന്നത്. സെയ്ഫ് കരീന ദമ്പതികളുടെ മകന് തൈമൂര്‍ ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കരീന പരസ്യങ്ങളിലും മറ്റും അഭിനയിച്ചുതുടങ്ങിയിരുന്നു. ഏതായാലും ജോലിയോടുള്ള കരീനയുടെ ആത്മാര്‍ത്ഥത കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ലോകംമുഴുവനുള്ള അവരുടെ ആരാധകര്‍.
Super girls ??♀️#fitnfun #friendsdoitbettertogether
A post shared by Amrita Arora (@amuaroraofficial) on
A post shared by Amrita Arora (@amuaroraofficial) on
A post shared by Amrita Arora (@amuaroraofficial) on