ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കേ താരപ്രമുഖരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നു. കരീന കപൂറാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്. ഭോപ്പാല്‍ സീറ്റില്‍ നിന്നും കരീന കപൂറിനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളായ ഗുഡ്ഡു ചൗഹാനും അനീസ് ഖാനും ആവശ്യപ്പെടുന്നത്. നാല്‍പ്പത് വര്‍ഷത്തോളമായി ബിജെപിയ്ക്കൊപ്പമാണ് ഭോപ്പാല്‍ സീറ്റ്. കരീന കപൂറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇക്കുറി കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ അഭിപ്രായം.
കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ ജന്മസ്ഥലമാണ് ഭോപ്പാല്‍. പട്ടൗഡി കുടുംബത്തിന് ഭോപ്പാലുമായുള്ള ബന്ധം വളരെ വലുതാണ്. ഇതോടൊപ്പം കരീനയുടെ ആരാധകരുടെ വോട്ടുകളും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. ചെറുപ്പക്കാരായ വോട്ടര്‍മാര്‍ ഒരുപാടുള്ള മണ്ഡലമാണ് ഭോപ്പാല്‍. കരീനയുടെ ജനപ്രീതി ഇവിടെ വോട്ടായി മാറുമെന്നാണ് ഇവരുടെ വാദം.
എന്നാല്‍ വാര്‍ത്തകളോട് കരീനയോ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമാല്‍ നാഥോ പ്രതികരിച്ചിട്ടില്ല. മാധുരി ദീക്ഷിത്, ഗൗതം ഗംഭീര്‍, സണ്ണി ഡിയോള്‍, അജയ് ദേവ്ഗണ്, കപില്‍ ദേവ്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖര്‍ ബി.ജെ.പി ടിക്കറ്റി മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.